ഓഗസ്റ്റ് അവസാനം പ്രഖ്യാപിക്കുന്ന സർക്കാരിന്റെ അടുത്തഘട്ട അൺലോക്ക് പ്രക്രിയയുടെ ഭാഗമായി സിനിമാ തിയേറ്ററുകൾ തുറന്നേക്കും. മറ്റെല്ലാ വ്യാപര മേഖലകളും തുറന്നെങ്കിലും തിയറ്ററുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും തിയറ്ററുകൾ തുറക്കുക.
പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെ കൊണ്ടുവരാനായി ഇളവുകളും പ്രഖ്യാപിച്ചേക്കും. ആദ്യഘട്ടത്തിൽ ടിക്കറ്റ് നിരക്കിൽ 15% മുതൽ 20% വരെ ഇളവുകൾ നൽകിയേക്കുമെന്നാണ് വിവരം.
കറ്റാർ വാഴ കൊണ്ട് എളുപ്പത്തിൽ സോപ്പ്; ഡോ. ഷിംന അസീസിന്റെ കുറിപ്പ്
‘പ്രാരംഭ ആഴ്ചകളിൽ നിരവധി കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ടിക്കറ്റുകൾ സൗജന്യമായി നൽകും. രണ്ടു ടിക്കറ്റെടുക്കുന്നവർക്ക് അടുത്ത തവണ എത്തുമ്പോള്‍ ഒരു ടിക്കറ്റ് സൗജന്യമായി നൽകുന്നതും പരിഗണിക്കുന്നു’– കാർണിവൽ സിനിമാസിന്റെ മാനേജിങ് ഡയറക്ടർ പി.വി. സുനിൽ പറഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്ത അൺലോക്ക് നടപടിക്രമങ്ങൾ ആരംഭിക്കുക. അതിനുശേഷമാകും തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക