ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ഓഫിസിലെ രണ്ട് ജീവനക്കാരുടെ കയ്യൊടിഞ്ഞിട്ടുണ്ട്. ഓഫീസിലെ ഭിന്നശേഷിക്കാരനായ സെക്രട്ടറിക്കും പരിക്കേറ്റിട്ടുണ്ട്. കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉയർന്നിരിക്കുന്ന സംശയം.
ഒരു ലക്ഷത്തോളം വിദേശികൾക്ക് കുവൈത്തിൽ തൊഴിൽ നഷ്ടമായേക്കും
രണ്ടാഴ്ചക്കു മുന്‍പ് ഇയാള്‍ നിര്‍മിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് പൊളിക്കാന്‍ കഴിഞ്ഞ ദിവസം സബ് കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായിരിക്കും ആക്രമണം നടത്തിയതിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക