അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമായേക്കും എന്ന റിപ്പോർട്ടുകൾ. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയായിരിക്കും ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക. ഇത്തരക്കാർക്കു 2021 ജനുവരി ഒന്ന് മുതൽ തൊഴിൽ പെർമിറ്റ് പുതുക്കി നൽകേണ്ടെന്നാണ് മാൻപവർ അതോറിറ്റിയുടെ തീരുമാനം. വർക്ക് പെർമിറ്റ് ലഭിക്കാതെ താമസാനുമതി പുതുക്കാൻ കഴിയില്ല. ഫലത്തിൽ ഇത്രയും പേർക്കു അടുത്തവർഷം പ്രവാസം മതിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും എന്നതാണ് വസ്തുത..
തീരുമാനമായില്ല; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്
സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തു വിട്ട കണക്കനുസരിച്ചു രാജ്യത്തു താമസിക്കുന്ന അറുപതു വയസ്സ് പൂർത്തിയായ വിദേശികളിൽ 97,612 പേർ പന്ത്രണ്ടാം ക്ലാസ്സോ അതിൽ താഴെയോ മാത്രം യോഗ്യതയുള്ളവരാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ള അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള നിരവധി മലയാളികൾ കുവൈത്തിലുണ്ട്. ഇഖാമ കാലാവധി അവസാനിക്കാറായ പലരും ഇനി പുതുക്കി ലഭിക്കുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്. റസ്റ്റോറന്റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് ഇവരിൽ അധികപേരും തൊഴിലെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക