നൈക്കിന്റെ ഡെലിവറി ബോക്സ് തുറന്ന യുവാവ് ആദ്യമൊന്ന് ഞെട്ടി.. വീണ്ടും നോക്കിയപ്പോൾ ഡെലിവറി ബോക്സിനുള്ളിൽ താൻ കാണുന്നത് പുഴുക്കളെ തന്നെയെന്നുറപ്പിച്ചു. ന്യൂയോര്‍ക്കിലാണ് നൈക്കിന്റെ ഡെലിവറി ബോക്സ് തുറന്ന യുവാവിന് പുഴുക്കളെ കിട്ടിയത്. ബെന്‍ സ്മിത്തീ എന്ന യുവാവിനാണ് പുഴക്കളടങ്ങിയ ബോക്സ് കിട്ടിയത്. ബോക്സ് തുറന്നതും ആദ്യം കണ്ടത് വലിയ വലിയ പുഴുക്കള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ നേരിട്ട അനുഭവം സ്മിത്തീ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.
”ഞാന്‍ നൈക്കില്‍ നിന്ന് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങി. ഇന്നലെയാണ് പാര്‍സല്‍ ബോക്സ് എന്റെ കയ്യിലെത്തിയത്. ആവേശത്തോടെ ഞാനത് തുറന്നു. പക്ഷേ അതില്‍ കണ്ടത് നിറയെ പുഴുക്കളെയാണ്” – സ്മിത്തീ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏകദേശം 25 മുതല്‍ 30 വരെ പുഴുക്കള്‍ ഉണ്ടായിരുന്നു. ഇതുവരെ ഇങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ല, ആ നിമിഷം ഛര്‍ദ്ദിക്കാതിരിക്കാനായില്ലെന്നും അയാള്‍ പറഞ്ഞു. സംഭവം നൈക്കില്‍ അറിയിച്ചെങ്കിലും നല്ല പ്രതികരണമല്ല അവരില്‍ നിന്നുണ്ടായതെന്നു കൂടി സ്മിത്തീ കൂട്ടിച്ചേർത്തു.
https://www.facebook.com/BenjaminSmitheePersonal/posts/10104424746304984
പ്രതികരിക്കാൻ ഇവിടെ എഴുതുക