മേടം
ചിങ്ങമാസം മേടക്കൂറുകാർക്ക് വരവിനൊപ്പം ചെലവുമധികരിക്കും. സന്താന ഗുണം വർധിക്കും. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും.പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം. പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുത്തേക്കുവാനിടയുണ്ട് . ശാരീരികമായി അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. കലാരംഗത്തു മികച്ച നേട്ടം. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധവർധിക്കും.ഭവനം, വാഹനം എന്നിവയ്ക്ക് അറ്റ കുറ്റപ്പണികൾ വേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നുരുന്ന അസ്വസ്ഥതകൾ ശമിക്കും.
ഇടവം
ധനവരവ് പ്രതീക്ഷിക്കാം. അലർജിക്ക് സാധ്യതയുണ്ട് . വിശ്രമം കുറയും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടും. ചെവിക്ക് രോഗബാധയ്ക്കു സാധ്യത. സാമ്പത്തിക നേട്ടംകൈവരിക്കും. വിശ്രമംകുറഞ്ഞിരിക്കും. സാമ്പത്തികവിഷമതകൾ ശമിക്കും. സന്താനങ്ങൾക്കായി പണം ചെലവിടും. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. അവിചാരിത കാരണങ്ങളാൽ നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശ കാര്യങ്ങൾ സാധിക്കാത്ത അവസ്ഥയുണ്ടാകും . ആരോഗ്യസ്ഥിതിമോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്
മിഥുനം
സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. ആയുധം, അഗ്നി ഇവയാൽ പരിക്കേൽക്കുവാൻ സാധ്യതയുണ്ട്. ജീവിതത്തിൽ പൊതുവെ ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കുന്ന കാലമാണ്. പ്രണയസാഫല്യമുണ്ടാകും. വിവാഹ നിശ്ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാൻ സാദ്ധ്യതയുള്ളതിനാൽ അക്കാര്യത്തിൽ ശ്രദ്ധിക്കുക. ഏറ്റെടുത്ത ജോലികൾ ചിലപ്പോൾ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴിയും നേട്ടം ലഭിക്കാം . കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ് പ്രതീക്ഷിക്കാം .
കർക്കിടകം
ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്. ആരോഗ്യപരമായ വിഷമതകളുണ്ടാവും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപ്പനയിൽ തീരുമാനം . ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം.
ചിങ്ങം
സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും . സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം ലഭിക്കും .പൈതൃക സ്വത്തിൻറെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും , ഭക്ഷണ സുഖം കുറയും . ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ആഡംബര വസ്തുക്കളിൽ താൽപ്പര്യംവർധിക്കും .
കന്നി
ഗൃഹ നിർമ്മാണത്തിൽ പുരോഗതി. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്നു സഹായം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത കാണുന്നു . ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കാം. പൊതു രംഗത്ത് പ്രശസ്തി വർധിക്കും . സുഹൃദ് സഹായം വർധിക്കും. ഭവനത്തിൽ അറ്റകുറ്റ പണികൾ, യാത്രകൾ എന്നിവ വേണ്ടിവരും. പുതിയ വസ്ത്ര ലാഭം. സന്താനങ്ങൾക്ക് ഉന്നത വിജയം. ഇരു ചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കം അവസാനിക്കും. തൊഴിൽപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
തുലാം
ആരോഗ്യപരമായി പൊതുവെ അനുകൂലമല്ല.സാമ്പത്തിക പരമായ വിഷമതകൾ അലട്ടും . അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. . വിശ്രമം കുറയും. വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അധിക യാത്രകൾ വേണ്ടിവരും. കുടുംബ സൗഖ്യ വർദ്ധന. മാനസികമായ സംതൃപ്തി, ജീവിത സൗഖ്യം ഇവ കൈവരിക്കും.
വൃശ്ചികം
തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത . പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും .വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും . സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും . ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും.
ധനു
തൊഴിൽരംഗം പുഷ്ടിപ്പെടും. സാമ്പത്തികമായ വിഷമതകൾ ശമിക്കും. ആരോഗ്യപരമായി ഉൻമേഷം ഉണ്ടാവാം വാഗ്വാദങ്ങളിൽ ഏർപ്പെടും. പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം. പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും. കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. ഭാഗ്യപരീക്ഷണങ്ങളിൽ ധനനഷ്ടം സംഭവിക്കാം. അപവാദം കേൾക്കുവാൻ ഇടയുള്ളതിനാൽ എല്ലാത്തിലും ശ്രദ്ധിക്കുക.
മകരം
തൊഴിൽസ്ഥലത്ത് അത്യധികമായ പിരിമുറുക്കം സംഭവിക്കും. താമസസ്ഥലം മാറാനായി ആഗ്രഹിക്കും. വിഷമതകൾ അനുഭവത്തിൽ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പണമിടപാടുകളിലൂടെ അപമാനം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. കൂടുതൽ പണം മുടക്കിയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നത് അനുകൂലമായിരിക്കില്ല. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്യരുമായി മുഷിച്ചിലുകൾക്കു സാധ്യതയുണ്ട് .
കുംഭം
കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. യാത്രകൾവേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. തൊഴിലിൽ പ്രവർത്തന വിജയംകൈവരിക്കും.വിദേശതൊഴിൽ ശ്രമത്തിൽ അനുകൂല തീരുമാനങ്ങൾ. തൊഴിലുടമകൾ, മേലധികാരികൾ എൻനിവരിൽ നിന്ന് അനുകൂല നടപടികൾ പ്രതീക്ഷിക്കാം. അവിചാരിത പണച്ചെലവ് ഉണ്ടാവും. ഏറ്റെടുത്തപ്രവത്തനങ്ങളിൽ വിജയം പ്രതീക്ഷിക്കാം. കുടുംബസൗഖ്യം വർധിക്കും. ആരോഗ്യപരമായി അനുകൂലം. വിവാഹംവാക്കുറപ്പിക്കും. തൊഴിൽ പരമമായ മാറ്റങ്ങൾ. സുഹൃദ് സഹായം ലഭിക്കും.
മീനം
സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന . ബിസിനസ്സിൽ പുരോഗതി . മാനസിക മായ സംതൃപ്തി . താൽക്കാലിക ജോലികൾ സ്ഥിരപ്പെടും . മാസത്തിൻറെ പകുതി പിൻനിടുമ്പോൾ വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും . ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക .കർമ്മ രംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ. പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും. പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത് മുന്നേറേണ്ടിവരും ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക