ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പുനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്സിന് പരീക്ഷിച്ചത്. വാക്സിന് പരീക്ഷണത്തില്‍ തമിഴ്നാട്ടിലെ രണ്ട് ആശുപത്രികള്‍ പങ്കുചേരുമെന്ന് ആരോഗ്യമന്ത്രി ഡോ സി. വിജയഭാസ്കര്‍ അറിയിച്ചു.
കോവിഡിനെതിരെ ഏറ്റവും ഫലപ്രദം എൻ 95 മാസ്കുകളെന്ന് ഗവേഷകർ
അതേസമയം, രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 3,234,474 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59,449. ഇരുപത്തിനാല് മണിക്കൂറിനിടെ 67,151 പോസിറ്റീവ് കേസുകളും 1059 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മഹാരാഷ്ട പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക