റിയൽമി സി 11 ഇന്ന് ഫ്ലിപ്കാർട്ട് വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിൽപ്പനയ്ക്കെത്തും. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന ഒരു വേരിയയന്റിൽ മാത്രമാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപനയ്ക്കായി വരുന്നത്.
7,499 രൂപയാണ് ഈ സ്മാർട്ഫോണിന് ഇന്ത്യയിൽ വരുന്ന വില കൂടാതെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ റിയൽമിയുടെ എൻട്രി ലെവൽ ബജറ്റ് സ്മാർട്ഫോൺ ശ്രേണിയാണ് റിയൽമി സി സീരീസ്.
റിയൽമി സി 1,സി 2, സി 3 എന്നീ ഫോണുകളുള്ള സി ശ്രേണിയിലേക്ക് മറ്റൊരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ച കമ്പനി ഇപ്പോൾ ഈ സ്മാർട്ഫോൺ വിൽപനയ്ക്കായി എത്തിച്ചിരിക്കുകയാണ് ഇന്ത്യയിൽ.
വിൽപ്പന ഓഫറുകളെ സംബന്ധിച്ചിടത്തോളം, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിനൊപ്പം 5 ശതമാനം തൽക്ഷണ കിഴിവ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
സാധാരണ വിലയിൽ ലഭിക്കുന്ന ഒരാൾക്ക് ഇഎംഐ ഓപ്ഷനുകൾ നേടാവുന്നതാണ്. എക്സ്ചേഞ്ച്, കോസ്റ്റ് ഇഎംഐ, അല്ലെങ്കിൽ കംപ്ലീറ്റ് മൊബൈൽ പ്രൊട്ടക്ഷൻ എന്നിവ നേടുന്നതിന് 6 മാസത്തെ ഗൂഗിൾ വൺ ട്രയൽ റിയൽമി ബണ്ടിൽ ചെയ്യുന്നുവെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക