നടിയും മോഡലുമായ റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്സ് ബ്യൂറോ കേസെടുത്തു. റിയ ചക്രവർത്തിക്ക് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തിരിക്കുന്നത്. നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് മിശ്ര നൽകിയ വിവരങ്ങൾ ഉൾപ്പെട്ട കത്താണ് കേസ് എടുക്കുന്നതിനാധാരം.
സ്വന്തം ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ
റിയയെ ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും നേരത്തെ തന്നെ കൈമാറിയിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് റിയ ചക്രവർത്തിയുടെ അഭിഭാഷകൻ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക