ശർക്കരയിൽ തട്ടി സപ്ലൈകോ ഓണക്കിറ്റ് വിതരണം വൈകുന്നു. ശർക്കരയുടെ ഗുണമേന്മ പരിശോധിച്ച ശേഷം മാത്രം നൽകിയാൽ മതിയെന്നാണു നിർദേശം. ഓരോ ലോഡ് ശർക്കര വരുമ്പോഴും സാംപിൾ എടുത്തു ലാബുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയാണ്. അതിന്റെ ഫലം ലഭിച്ച ശേഷം മാത്രമാണ് കിറ്റുകളിലേക്ക് എടുക്കുന്നത്.
ശർക്കരയില്ലെങ്കിൽ മാത്രം പഞ്ചസാര ഉപയോഗിക്കാനാണു നിർദേശം. ഓണത്തിനു മുൻപു കിറ്റ് വിതരണം പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും അതു സാധ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പല റേഷൻ കടകളിലും പിങ്ക് കാർഡുകാർക്കുള്ള വിതരണം നടക്കുകയാണ്.
നീല കാർഡുകൾക്കുള്ള കിറ്റുകൾ ഇന്നത്തോടെ റേഷൻ കടകളിൽ എത്തിക്കാൻ പറ്റുന്ന തരത്തിലാണ് ക്രമീകരണം ഏർപ്പെടുത്തിയതെന്നു അധികൃതർ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പല കടകളിലും റേഷൻ വിതരണത്തിനു ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
മഞ്ഞ, പിങ്ക് കാർഡുകൾ 2.5 ലക്ഷവും വെള്ള, നീല കാർഡുകൾ 4.01 ലക്ഷവുമാണ് ജില്ലയിലുള്ളത്. കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപെട്ടതിനാൽ വടകര താലൂക്കിലെ 11 ഔട്ട്ലെറ്റുകളിൽ കിറ്റ് തയാറാക്കൽ പൂർത്തിയായിട്ടില്ല. അവിടെയും വിതരണം വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക