ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രാത്രി ഒരുമണിയോടെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സൈനികന് പരിക്കേറ്റു. പുല്‍വാമയിലെ സദൂര പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍ ആയുധ ശേഖരവും സുരക്ഷാസേന കണ്ടെടുത്തു.
വെള്ളിയാഴ്ച വൈകിട്ടോടെ ഷോപിയാനിലെ കിലൂറയില്‍ നാല് തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിനിടെ വധിച്ചിരുന്നു. വെള്ളിയാഴ്ച വധിച്ച തീവ്രവാദികള്‍ക്ക് കശ്മീരിലെ ബിജെപി പഞ്ചായത്തംഗം നിസാര്‍ അഹമ്മദ് ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് വിവരങ്ങള്‍. തീവ്രവാദികളില്‍ ഒരാള്‍ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക