കണ്ണൂര്‍: പയ്യാവൂരില്‍ മക്കള്‍ക്ക് ഐസ്ക്രീമില് വിഷം നല്കി അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തില്‍ ഇളയകുട്ടി മരിച്ചു. യുവതിയും മൂത്ത കുട്ടിയും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍.
ഇളയ കുട്ടി അന്‍സീലയാണ്(രണ്ടര വയസ്് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സ്വപ്ന അനീഷ്, മൂത്ത കുട്ടി (13) എന്നിവര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പയ്യാവൂര്‍ ടൗണില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പ് നടത്തുകയാണ് സ്വപ്ന. ഭര്‍ത്താവ് അനീഷ് ഇസ്രായേലില്‍ ജോലി ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക