ഈ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി മൂന്നാം നമ്പറിൽ എംഎസ് ധോണി ബാറ്റ് ചെയ്തേക്കുമെന്ന് സൂചന. ചെന്നൈക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താൻ മാനേജ്മെൻ്റ് ആലോചിക്കുന്നത്. ബിസിസിഐ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് ബയോ ബബിളിലെ നിബന്ധനകൾ താരത്തിന് അസഹനീയമായിരുന്നു. ആയതിനാൽ എം എസ് ധോണിക്ക് നൽകിയതു പോലെ ഒരു ഹോട്ടൽ മുറി വേണമെന്നായിരുന്നു താരം ആവശ്യപ്പെട്ടു. പക്ഷെ മാനേജ്മെൻ്റ് ഇത് നിരസിക്കുകയായിരുന്നു.
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഇതിനു പുറമെ, ക്യാമ്പിൽ കോവിഡ് പടർന്നതും റെയ്നയെ ഭയപ്പെടുത്തി. ഇനിയും യുഎഇയിൽ തുടരുകയെന്നത് അസാധ്യമാണെന്ന് അദ്ദേഹം കരുതി. ഇക്കാര്യം ക്യാപ്റ്റൻ ധോണിയോടും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങിനോടും സംസാരിച്ചു. ഇരുവരും റെയ്നയെ യുഎഇയിൽ തന്നെ നിർത്താൻ ശ്രമിച്ചു എങ്കിലും തനിക്ക് പോയേ തീരൂ എന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു. ഒപ്പം, അമ്മാവൻ കൊല്ലപ്പെട്ടതും റെയ്നയെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചു.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക