തിരുവനന്തപുരം∙ വെഞ്ഞാറമൂട് തേമ്പാംമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. രാത്രിയിൽ നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്തായത്.
അഞ്ചുപേരടങ്ങുന്ന സംഘം വാളും കത്തിയുമായി വെട്ടുന്നതും കുത്തുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പത്തോളം പേരാണ് ദൃശ്യങ്ങളില്‍ ഉള്ളത്. കൊലപാതകം രാഷ്ട്രീയകാരണങ്ങളാലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എല്ലാ സാധ്യതയും അന്വേഷിക്കുമെന്നും ഡിഐജി പറഞ്ഞു. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദിന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക