സെപ്റ്റംബർ എട്ടിന് പോക്കോ എം 2 സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിലെത്തുമെന്നും ഫ്ലിപ്പ്കാർട്ട് വഴി വിൽപന നടത്തുമെന്നും ഷവോമിയുടെ കീഴിൽ വരുന്ന ഈ ബ്രാൻഡ് വെളിപ്പെടുത്തി. ജൂലൈയിൽ ഇന്ത്യയിൽ വിപണിയിലെത്തിയ പോക്കോ എം 2 പ്രോയുടെ താഴത്തെ വേരിയന്റായിരിക്കും പോക്കോ എം 2.
റെഡ്മി നോട്ട് 9 പ്രോയുടെ ചെറുതായി ട്വീക്ക് ചെയ്ത പതിപ്പായിരുന്നു പോക്കോ എം 2 പ്രോ. എന്നാൽ, ഈ ബ്രാൻഡ് പോക്കോ എം 2 നെക്കുറിച്ച് ഒരു വിവരവും ഇതുവരെ നൽകിയിട്ടില്ല. പക്ഷേ, ഇത് റെഡ്മി നോട്ട് 9 ന്റെ ട്വീക്ക്ഡ് പതിപ്പായി അവതരിപ്പിച്ചേക്കും. കൂടാതെ, പോക്കോ എം 2 പ്രോയേക്കാളും കുറഞ്ഞ വിലയിലാണ് വിപണിയിൽ വരുവാൻ പോകുന്നത്.
സെപ്റ്റംബർ 8 ന് ഒരു ലോഞ്ച് ഇവന്റ് നടത്തുമെന്ന് പോക്കോ വ്യക്തമാക്കി. ക്ഷണങ്ങൾ അയയ്ക്കുകയും യൂട്യൂബിൽ ഒരു ഷോർട്ട് വീഡിയോ പങ്കിടുകയും ചെയ്തു. ഈ ഇവന്റിൽ പോക്കോ എം 2 സ്മാർട്ഫോൺ അവതരിപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് ഈ ഇവന്റ് നടത്തും, ഫോൺ ഫ്ലിപ്പ്കാർട്ട് വഴി വില്പന നടത്തുകയും ചെയ്യുന്നു. ഈ ഇവന്റ് പോക്കോ ഇന്ത്യയുടെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക