എന്‍ട്രി ലെവല്‍ മാക്സി സ്കൂട്ടറായ ബര്ഗ്മന് സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന് അവതരിപ്പിച്ച് സുസുക്കി. ഈ പതിപ്പിന്റെ എക്സ്ഷോറൂം വില 79,700 രൂപയാണ്. സുസുക്കി ബര്ഗ്മാന് സ്ട്രീറ്റിനെ പുതിയ ബിഎസ് VI എഞ്ചിനിലേക്ക് പരിഷ്ക്കരിച്ച് ജാപ്പനീസ് ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. ബ്ലൂ കളര്‍ ആണ് വാഹനത്തിന് നല്‍കിയത്.പുതിയൊരു കളര്‍ നല്കിയെന്നതൊഴിച്ചാല് മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.
ടൊയോട്ടയുടെ വില്‍പ്പനയില്‍ 51.88 ശതമാനത്തിന്റെ ഇടിവ്
സ്പോര്‍ട്ടി ലുക്ക് നല്കുന്ന എല്‍ഇഡി ഹെഡ്ലാമ്ബും, എല്‍ഇഡി ടെയില്‍ ലാമ്ബും, എല്‍ഇഡി ഡിസ്പ്ലേയും വാഹനത്തിന്റെ സവിശേഷതയാണ്. സുസുക്കിയുടെ ഈസി സ്റ്റാര്‍ട്ട് സിസ്റ്റം, ഇന്റഗ്രേറ്റഡ് എഞ്ചിന് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച് എന്നിവ മോഡലിന് ലഭിക്കുന്നു. ഒരു ചെറിയ വിന്‍ഡ്സ്ക്രീനും അധിക വിഷ്വല്‍ അപ്പീലിനായി ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്. സ്പോര്‍ട്ടി മഫ്ലര്‍ കവര്‍, അലുമിനിയം പില്യണ്‍ ഫുട്റെസ്റ്റ്, ഗ്ലോവ് ബോക്സില്‍ ഡിസി സോക്കറ്റ്, ഇരട്ട ലഗേജ് ഹുക്കുകള്‍, വലിയ 21.5 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവയും സ്കൂട്ടറിന്റെ ഫീച്ചറുകളാണ്.
ബര്ഗ്മാന് സ്ട്രീറ്റില്‍ സുസുക്കി വാഗ്ദാനം ചെയ്യുന്നത് 2 വാല്‍വ് SOHC 124 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന് എഞ്ചിനാണ്. ഇത് 6,750 rpm-ല്‍ പരമാവധി 8.7 bhp കരുത്തും 5,500 rpm-ല്‍ 10 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക