യാത്രക്കിടയില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് വിമാനത്തിനുള്ളിൽ നിന്ന് പുറത്ത് കടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്ന് ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിംഗ് 73786ച വിമാനത്തില്‍ വരികയായിരുന്നു യുവതി.
ചൂട് സഹിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്ക് കടന്ന് ചിറകിലൂടെ നടക്കുകയും തിരികെ അകത്ത് പ്രവേശിക്കുന്നതുമാണ് വീഡിയോയിലൂടെ പ്രചരിക്കുന്നത്. യുവതി വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്നത് കണ്ട മക്കള്‍ ഇത് തങ്ങളുടെ അമ്മയാണെന്ന് വിളിച്ച് പറയുകയായിരുന്നുവെന്നും കാഴ്ചക്കാരിലൊരാള്‍ പറയുന്നു.
അതേസമയം, വ്യോമയാന സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുവതിയെ ഉക്രെയിന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കരിമ്പട്ടികയില്‍ പ്പെടുത്തിയതായാണ് വിവരം. യുവതിയുടെ അശ്രദ്ധമായ ഈ നടപടിയെ തുടര്‍ന്ന് പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും വിവരം അറിയിക്കുകയും പരിശോധന്ക്ക് വിധേയയാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക