സുരേഷ് റെയ്നയെ വീണ്ടും ടീമിലെടുക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ എന്‍. ശ്രീനിവാസന്. റെയ്നയെ മകനെ പോലെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വീണ്ടും ടീമിലെടുക്കണോ എന്നത് തന്റെ തീരുമാനമല്ലെന്നും ഇക്കാര്യം ടീം മാനേജ്മെന്റ് തീരുമാനിക്കുമെന്നും ശ്രീനിവാസന് പറഞ്ഞു.
യുഎസ് ഓപ്പണ്‍: മൂന്നാം റൗണ്ടിലേക് കടന്ന് ജോക്കോവിച്ച്
‘ഞാന്‍ ഈ ടീമിന്റെ ക്യാപ്റ്റനല്ല. ആരെയാണ് ലേലത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്നോ ആരെയാണ് കളിപ്പിക്കേണ്ടതെന്നോ ഒന്നും ഒരിക്കലും ഞാന്‍ പറയാറില്ല. എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് വിഷയങ്ങളില്‍ ഞങ്ങളെന്തിന് ഇടപെടണം?’
‘ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനല്ല. ഞങ്ങള്‍ ആ ടീമിന്റെ ഉടമസ്ഥരാണ്. ആ കമ്ബനിയുടെ ഉടമസ്ഥരാണ്. അല്ലാതെ കളിക്കാരുടെ ഉടമസ്ഥരല്ല. ടീം ഞങ്ങളുടേതാണ്. പക്ഷേ, കളിക്കാര്‍ ഞങ്ങളുടേതല്ല. ഒരു കളിക്കാരനും എന്റെ സ്വന്തമല്ല.’ റെയ്നയെ ഈ സീസണില്‍ ടീമിലേക്ക് തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക