ലുലു ഗ്രൂപ്പിന്റെ 192-ാമത്തെ ഹൈപ്പർമാർക്കറ്റ് ഇന്തോനേഷ്യയിൽ പ്രവർത്തനം തുടങ്ങി. ഇന്തോനേഷ്യയിലെ തന്നെ ലുലു ഗ്രൂപ്പിന്റെ നാലാമത്തെ ഹൈപ്പർ മാർക്കറ്റാണ് ആരംഭിച്ചിരിക്കുന്നത്. ജാവാ പ്രവിശ്യയിലെ ഡെപ്പോക്ക് സവങ്കൻ പാർക്ക് മാളിലാണ് 65,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്.
യു.ഡി.എഫ് വിട്ടാല്‍ ജോസ് കെ മാണി തെരുവിലായി പോകില്ല: കോടിയേരി
ഈ വർഷാവസാനത്തോടെ രണ്ട് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഇന്തോനേഷ്യയിൽ ആരംഭിക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. മാത്രമല്ല, ഈ വർഷാവസാനത്തോടെ തന്നെ ആഗോളതലത്തിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 200 ആകുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ഹൈപ്പർ മാർക്കറ്റുകളും 25 എക്സ്പ്രസ് മാർക്കറ്റുകളും ഇന്തോനേഷ്യയിൽ ആരംഭിക്കാനാണ് പദ്ധതിയെന്നും എം.എ യൂസഫലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക