കോട്ടയം: ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ലോക സര്‍വകലാശാല റാങ്കിങ് 2021 ല്‍ ഇടംപിടിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ലോകത്തിലെ മികച്ച സര്‍വകലാശാലകളെ കണ്ടെത്തുന്നതിനുള്ള പട്ടികയിലാണ് എം.ജി തിളങ്ങിയത്. ഇന്ത്യയില്‍നിന്ന് റാങ്കിങ്ങില്‍ ആദ്യ 800 റാങ്കിനുള്ളില്‍ ഇടംപിടിച്ച ദക്ഷിണേന്ത്യയിലെ ഏക സര്‍വകലാശാലയായി എം.ജി.
ബാറ്റ്മാൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു; നായകന് കോവിഡ് എന്ന് സൂചന
92 രാജ്യങ്ങളില്‍നിന്നായി 1527 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയാണ് ടൈംസ് തയാറാക്കിയത്. കേരള സര്‍വകലാശാലയും കുസാറ്റും 1000 പ്ലസ് റാങ്കിങ്ങില്‍ ഇടംനേടി.
601-800 റാങ്ക് പട്ടികയിലാണ് വിവിധ ഐ.ഐ.ടികള്‍ക്കും ഡല്‍ഹി, ജാമിഅ മില്ലിയ, ജെ.എന്‍.യു, ബനാറസ് ഹിന്ദു സര്‍വകലാശാലകള്‍ക്കൊപ്പം എം.ജിയും ഇടംപിടിച്ചത്. ഗവേഷണം, അധ്യാപനം, അറിവ് പങ്കുവെക്കല്‍, രാജ്യാന്തര വീക്ഷണം, രാജ്യാന്തര നിലവാരം തുടങ്ങി 13 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയാറാക്കിയിട്ടുള്ളത്.
സര്‍വകലാശാലയുടേത് അഭിമാനകരമായ നേട്ടമാണെന്നും സിന്‍ഡിക്കേറ്റ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ യത്നത്തിെന്റ ഫലമാണ് സര്‍വകലാശാലയുടെ രാജ്യാന്തര നിലവാരത്തിലേക്കുള്ള വളര്‍ച്ചയെന്നും വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് പറഞ്ഞു. രാജ്യത്തെ മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി സര്‍വകലാശാലയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക