കേന്ദ്ര ഐടി മന്ത്രാലയം പബ്ജി നിരോധിച്ച നടപടിക്കെതിരെ വന്‍ ജനരോഷമാണ് ഗെയിമിംഗ് ലോകത്തു നിന്നും ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു പുത്തന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. ‘ഫൗജി’ എന്നാണ് ഗെയിമിന് പേര് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭയ പദ്ധതിയുടെ പിന്തുണയോടെയാണ് ഗെയിം എത്തുന്നത്.
ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യയ്ക്കാണെന്ന് ചൈന
പബ്ജിക്ക് പകരം ഇന്ത്യൻ ഗെയിമെഴ്സിന് പുതിയൊരു ഗെയിമിങ് ലോകം തുറന്നുകാട്ടുകയാണ് ഫൗജിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു വാര് ഗെയിമായിട്ടാണ് ഫൗജിയുടെ വരവ്. സംരംഭകനായ വിശാല്‍ ഗേണ്ഡാലിനും ഫൗജിയില്‍ നിക്ഷേപമുണ്ട്. പബ്ജി നിരോധിച്ചതു കൊണ്ടുള്ള പ്രതിഷേധം ഫൗജിയിലൂടെ മറികടക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ‘എൻകോർ ഗെയിം’സാണ് ഫൗജി ഡെവലപ്പ് ചെയ്യുന്നത്.
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനുള്ള ചില കുറുക്കുവഴികള്‍
അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തിലായിരുന്നു ഐടി മന്ത്രാലയത്തിന്റെ നിരോധന നീക്കം. 118 അപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക