കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായി ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പാസഞ്ചർ ഫ്ലോ മാനേജ്മെന്റ് സംവിധാനം അവതരിപ്പിച്ചു.
കേരളത്തിൽ മൺസൂൺ ശക്തമാകാൻ സാധ്യത
ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റലായി വികസിപ്പിച്ചതും കാര്യക്ഷമവുമായ വിമാനത്താവളമാക്കി മാറ്റുകയാണ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സാങ്കേതികവിദ്യയ്ക്ക് തുടക്കമിട്ടത്. ഇത്തരം സംവിധാനങ്ങൾ രാജ്യാന്തര തലത്തിൽ മറ്റുചില വിമാനത്താവളങ്ങളും ഉപയോഗിക്കുന്നുണ്ട്.
സോവിസുമായി (Xovis) സഹകരിച്ച് ഇൻസ്റ്റാൾ ചെയ്ത ക്യൂ മാനേജ്മെന്റ് സിസ്റ്റത്തിന്റെ സഹായത്തോടെ പ്രോസസ്സിങ് പോയിന്റുകളിലെ സ്ക്രീനുകളിൽ കാത്തിരിപ്പ് സമയം പ്രദർശിപ്പിക്കും. പുറപ്പെടൽ ഗേറ്റുകളിൽ യാത്രക്കാരുടെ ഒഴുക്ക് നിരീക്ഷിക്കുകയും ചെക്ക്-ഇൻ, ഇമിഗ്രേഷൻ, വിസ വിഭാഗങ്ങൾ ഉൾപ്പെടെ ആഭ്യന്തര അന്തർദ്ദേശീയ ഫ്ലൈറ്റുകളുടെ സുരക്ഷാ ഹോൾഡ് ഏരിയകൾ എന്നിവ നിരീക്ഷിക്കുകയും ചെയ്യും.
പ്രതീക്ഷിക്കുന്ന കാത്തിരിപ്പ് സമയത്തെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിലൂടെ യാത്രക്കാരുടെ സമ്മർദ്ദ നില കുറയ്ക്കുക, കൂടാതെ സിസ്റ്റം സൃഷ്ടിക്കുന്ന ഡേറ്റ ഉപയോഗിച്ച് മറ്റു കാര്യങ്ങൾ ആസൂത്രണം ചെയ്യുക എന്നിവയാണ് വിമാനത്താവളം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക