മലയാളത്തിന്റെ അതുല്യ നടന് ശങ്കരാടിയുടെ മുഖവും അദ്ദേഹത്തിന്റെ പ്രശസ്തമായ ഡയലോഗുമായി പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ‘ഒരു താത്വിക അവലോകനം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ടൈറ്റിലും കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് അനൗണ്‍സ് ചെയ്തത്.
പബ്ജിക് പകരം ‘ഫൗജി’യുമായി ഇന്ത്യ എത്തി
മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച നടന് ശങ്കരാടി ജീവിച്ചിരുന്നപ്പോള്‍ പോലും ഒരു സോളോ പോസ്റ്ററില്‍ മുഖം വന്നിട്ടില്ല. എന്നാല്‍ കാലത്തെ അതിജീവിച്ച ശങ്കരാടിയുടെ വാക്കുകള്‍ ഇന്ന് സിനിമയാകുമ്ബോള്‍ അദ്ദേഹം വീണ്ടും തിരിച്ചു വരുന്നുവെന്ന തോന്നലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നമ്മളിൽ ഉണ്ടാകുന്നത്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, നിരഞ്ജന് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക