ഇംഗ്ലീഷ് ബാറ്റ്സ്മാന് ഇയാന്‍ ബെല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റോടെ കളിജീവിതം അവസാനിപ്പക്കുകയാണെന്ന് 38 കാരനായ ഇയാന്‍ ബെല്‍ അറിയിച്ചു. 2015ന് ശേഷം താരം ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നില്ല.
മാര്‍വലിന്റെ അവഞ്ചേഴ്സ് ഗെയിം പുറത്തിറക്കി
ട്വിറ്ററിലൂടെയാണ് ബെല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘ഏറെ വേദനയോടെയും അഭിമാനത്തോടെയും വിരമിക്കല്‍ അറിയിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാനായി. എന്റെ ബാല്യകാല ടീമിനായാണ് ക്ലബ് തലത്തില്‍ കരിയറിലുടനീളം കളിച്ചതും ട്രോഫികള്‍ നേടിയതും.
സ്റ്റാഫിനും താരങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദിയറിയിക്കുന്നു. വിരമിക്കാനുള്ള ഉചിതമായ സമയം ഇതാണ്.’ ബെല്‍ ട്വീറ്റ് ചെയ്തു. 17 വയസ് മുതല്‍ വാര്‍വിക് ഷെയറിനുവേണ്ടി കളിക്കുന്ന ബെല്‍ അതേ ടീമിനൊപ്പം വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു.
ഇംഗ്ലണ്ട് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയപ്പോള്‍ ബെല്ലും ടീമിന്റെ ഭാഗമായിരുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമാണ് ബെല്‍. 118 ടെസ്റ്റില്‍ നിന്ന് 7727 റണ്‍സും 161 ഏകദിനങ്ങളില്‍ നിന്ന് 5416 റണ്‍സും ബെല്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക