ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് സ്വയം നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസം തോമസ് ഐസക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്തിരുന്നു.
ഇതോടെയാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. മന്ത്രി ഇ.പി ജയരാജന്, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ളി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.
താനൂരില്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി
ആരോഗ്യമന്ത്രി കെ.കെ ശൈലജയും വൈദ്യുതി മന്ത്രി എം.എം മണിയും സ്വയം നിരീക്ഷണത്തിലാണ്. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.
മന്ത്രിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഓഫീസ് അറിയിച്ചു. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് മന്ത്രിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക