താനൂരില്‍ കടലില്‍ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് മറിഞ്ഞത്. അഞ്ചു പേരുൾപ്പെടുന്ന സംഘമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ചുപേരിലൊരാൾ നീന്തി രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന സെയ്ദലവിയാണ് രക്ഷപ്പെട്ടത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് സിവില്‍ കേസുകളില്‍ മോദിയെ ഒഴിവാക്കണമെന്ന് കോടതി
രക്ഷപ്പെട്ട സെയ്ദലവിയെ പരപ്പനങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്കി വിട്ടയച്ചു. അതേസമയം, സമാനമായ രീതിയില്‍ പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെടുകയും ചെയ്തു. പൊന്നാനി സ്വദേശി കബീറിനെയാണ് കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക