കണ്ണൂർ പൊന്ന്യത്തുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജിലേഷിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. സ്ഫോടനത്തിൽ ഇയാളുടെ കണ്ണിന് പരിക്കേറ്റിരുന്നു. സിപിഐഎം പ്രവർത്തകനാണ് സജിലേഷ്. കതിരൂർ മനോജ് വധക്കേസിലും സജിലേഷ് പ്രതിയാണ്. ചികിത്സയിലുള്ള അഴിയൂർ സ്വദേശികളായ എം.റെമീഷ്, ധീരജ് എന്നിവരുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തും.
വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചതിന് ആറ്റിൽ ചാടി 17കാരന്റെ ആത്മഹത്യാശ്രമം
സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ പോലീസ് വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. കെ സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ചു. ബോംബ് നിർമ്മാണത്തിൽ എ.എൻ ഷംസീർ എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ടി.പി വധക്കേസിൽ പരോളിലിറങ്ങിയ ട്രൗസർ മനോജാണ് ബോംബ് നിർമാണത്തിന് പരിശീലനം നൽകിയതെന്നും കെ. സുധാകരൻ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക