കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. എംഎല്‍എയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
മയക്കുമരുന്ന് കടത്തല്‍: നടന് നിയാസ് മുഹമ്മദ് അറസ്റ്റില്‍
പടന്നയിലെ വീട്ടില്‍ ചന്തേര സിഐയുടെ നേതൃത്വത്തിലാണ് പരിശോധന ഉണ്ടായത്. 81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകളാണ് ചന്തേര പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയ്ക്ക് എതിരെ നിലവിലുള്ളത്. റെയ്ഡ് നടന്ന സമയത്ത് എംഎല്‍എ വീട്ടില്‍ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത രേഖകള്‍ പോലീസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക