ബെംഗലൂരു: ബെംഗളൂരു മയക്ക് മരുന്ന് കേസിൽ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി അറസ്റ്റില്‍. സഞ്ജനയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് മയക്ക് മരുന്ന് കേസില്‍ ബന്ധമുണ്ടെന്നാണ് ഇതോടെ തെളിയുന്നത്. പോലീസ് ചില നിര്‍ണായക നീക്കങ്ങൾ നടത്തുന്നതായാണ് പുറത്തു വരുന്ന വിവരം. സിനിമാ മേഖലയില്‍ ഞെട്ടലുണ്ടാക്കുന്നതാണ് സഞ്ജനയുടെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക