ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ രംഗത്തുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ആശങ്ക പങ്കുവച്ചത്. ഇനിയുള്ള ദിവസങ്ങള്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ കോവിഡ് വ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.
നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന നിര്‍ദേശവും രാജ്യത്തെ ആരോഗ്യ രംഗത്തെ പ്രമുഖര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. മേയ് 22നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക