ഒടുവിൽ അയാൾക്കിനി ആ സുവർണനേട്ടവും സ്വന്തം. രാജ്യാന്തര ജഴ്സിയിലെ 100 ഗോൾ.. പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പറ്റിയാണ് പറയുന്നത്. രാജ്യാന്തര ജഴ്സിയില്‍ 100 ഗോളുകളെന്ന സുവര്‍ണനേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു. രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ.
സിൽവർ ലേയ്ക്ക് നിക്ഷേപത്തിനൊരുങ്ങുന്നു…; നിക്ഷേപം ബൈജൂസ് ആപ്പിൽ 3680 കോടി രൂപ
ഇറാനിനായ് അലി ഡെയ്യാണ് ആദ്യമായി 100 ഗോളുകള്‍ തികച്ച താരം. 109 ഗോള്‍ നേടിയ താരത്തെ മറികടക്കാന്‍ റൊണാള്‍ഡോക്ക് ഇനി കേവലം 10 ഗോളുകള്‍ മാത്രം മതിയാകും. നാഷണ്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് റൊണാള്‍ഡോ മനോഹരമായി ഗോളാക്കിമാറ്റുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ 99 ഗോളുകള്‍ റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. റൊണോയുടെ 57ാമത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇത്. കടമ്പകൾ ഭേദിച്ച് മുന്നേറുകയാണ് റൊണാൾഡോ എന്ന താരവും അദ്ദേഹത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകളും…
പ്രതികരിക്കാൻ ഇവിടെ എഴുതുക