എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് സംഘം ബംഗളൂരുവിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായവരെ ബിനീഷ് കോടിയേരി സമീപിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സെപ്തംബര്‍ 21 മുതല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളും പുറത്തുവന്നു. അനൂപിന്റെ ഹോട്ടല്‍ ബിസിനസിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യല്‍. കേസ് വന്നപ്പോൾ തന്നെ ബിനീഷിനു പങ്കുണ്ടെന്നും അതന്വഷിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ആവശ്യം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക