കൊച്ചി: ധനകാര്യ സാങ്കേതികവിദ്യ കമ്പനിയായ റാപ്പിപേ ബാങ്കിംഗ് ഇടപാടുകാര്‍ക്ക് ബാങ്കിംഗ് കറസ്പോണ്ടന്റ്സ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലൊട്ടാകെ മൈക്രോ എടിഎം ശൃംഖല സ്ഥാപിക്കും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം മൈക്രോ എടിഎമ്മുകള്‍ വിന്യസിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.
ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി
ഈ പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 25000 മൈക്രോ എടിഎമ്മുകളില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. പാരമ്പര്യ എടിഎമ്മുകളില്‍നിന്നു ലഭിക്കുന്ന എല്ലാ സേവനങ്ങളും റാപ്പിപേ മൈക്രോ എടിഎമ്മുകളില്‍നിന്നും ലഭിക്കും. കമ്പനിയുടെ റാപ്പിപേ സാത്തി സ്റ്റോറുകളില്‍ മൈക്രോ എടിഎം സേവനത്തിനു പുറമേ മണി ട്രാന്‍സ്ഫര്‍, ബില്‍ പേയ്മെന്റ്, നികുതിയടയ്ക്കല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക