ഏഴ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ സാനിയ മിര്‍സയും, ശുഐബ് മാലിക്കും അടുത്തടുത്തെത്തി. ദുബായില്‍ വെച്ചാണ് ഇരുവരും കണ്ടത്. കോവിഡിനെ തുടര്‍ന്ന് ലോകം ലോക്ക്ഡൗണിലായപ്പോള്‍ സാനിയയും കുഞ്ഞും ഇന്ത്യയിലും, മാലിക് പാകിസ്ഥാനിലും ആയി പോവുകയായിരുന്നു.
മകന് ഇസ്ഹാനൊപ്പം കളിക്കുന്ന വീഡിയോ മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്ക് ശേഷം എത്തിയ മാലിക്ക് പാകിസ്ഥാനിലേക്ക് പോവാതെ യുഎഇയില്‍ തങ്ങുകയായിരുന്നു.
– "Of all the titles, I’ve been blessed with over the years, ‘Baba’ has always been my favorite and its all thanks to this little guy! Love you, Izhaan!…" ~ Shoaib Malik pic.twitter.com/XV11aG5buZ
— Shoaib Malik 🇵🇰 (@realshoaibmalik) September 9, 2020
ഇംഗ്ലണ്ട് പര്യടനത്തിനായി പറന്ന പാകിസ്ഥാന് സംഘത്തില്‍ നിന്ന് ആദ്യം മാലിക്കിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കിയിരുന്നു. സാനിയയേയും കുഞ്ഞിനേയും കാണാന്‍ അനുവദിക്കുന്നതിനായിരുന്നു അത്. എന്നാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ഇന്ത്യ നീട്ടിവെച്ചതോടെ അത് മുടങ്ങി. ഒടുവില്‍ ഏഴ് മാസത്തിന് ശേഷമാണ് മൂവര്‍ക്കും പരസ്പരം കാണാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക