കൊല്ലം: കോവിഡ് പശ്ചാത്തലത്തിൽ വിവാഹനിശ്ചയം, കല്യാണം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് തീരുമാനം. ഇത്തരം ചടങ്ങുകള്‍ രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു.
പുത്തൻ ഫോട്ടോക്യാമറ സ്വന്തമാക്കിയ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മെഗാ സ്റ്റാർ മമ്മൂട്ടി
അടുത്തിടെ കൂട്ടമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളെല്ലാം വിവിധ ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ നിന്നും ചടങ്ങുകളിൽ കൂട്ടമായി ഇരുന്ന് ഭക്ഷണം കഴിച്ചവരിൽ നിന്നും സമ്പർക്കത്തിലൂടെ പിടിപെട്ടതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വ്യക്തികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ സാമൂഹ്യ അകലം പാലിക്കുക, ശരിയായ രീതിയില്‍ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകള്‍ ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് 20 സെക്കന്‍ഡ് നേരമെങ്കിലും വെള്ളത്തില്‍ വൃത്തിയായി കഴുകുക, അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക, കണ്ണിലും മൂക്കിലും വായിലും കൈകള്‍ കൊണ്ട് തൊടാതെ സൂക്ഷിക്കുക തുടങ്ങിയ പ്രാഥമിക പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതും വ്യാപന സാധ്യത വര്‍ധിക്കാനുള്ള കാരണങ്ങളായി കരുതപ്പെടുന്നു.
ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹചികിത്സയില്‍ തുടരുന്നത് രോഗനിയന്ത്രണത്തിന് വളരെ പ്രയോജനകരമാണെന്നും കരുതലും സാമൂഹിക പിന്തുണയും കൊണ്ടുമാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും ഡി എം ഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക