ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്.ഐ സീറ്റുകളിൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ പരിഗണിക്കാം എന്ന് സുപ്രീംകോടതി.
ഒരുവര്‍ഷത്തേക്കാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. സീറ്റുകൾ ഒഴിച്ചിടാൻ പാടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിദ്യാര്‍ഥികളെ ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടായാൽ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള എന്‍.ആര്.ഐ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.
അല്ലാതെ സീറ്റുകള്‍ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റുകയോ ഒഴിച്ചിടുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക