അതിർത്തിയിലെ സൈനിക പിന്മാറ്റം വേഗത്തിലാക്കണമെന്ന് ഇന്ത്യ – ചൈന ധാരണയെത്തിയിരുന്നു. ഇതിനു തുടർച്ചയായി അടുത്തയാഴ്ച ആദ്യം ചർച്ച തുടങ്ങുമെന്നാണ് സൂചന. സംഘർഷം ലഘൂകരിക്കുന്നതിൽ ചൈനയുടെ ഭാഗത്ത് നിന്ന് ഗൗരവമുള്ള നടപടികൾ ഉണ്ടാകുന്നുണ്ടോയെന്ന് വിലയിരുത്തും. അതേസമയം അതിർത്തി മേഖലകളിൽ ജാഗ്രത തുടരുക തന്നെ ചെയ്യും.
സ്വര്‍ണ്ണക്കടത്ത് കേസ്: മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
കോർപ്സ് കമാൻഡർ തല ചർച്ചകളാണ് ഇനി പുനരാരംഭിക്കുന്നത്. ഇന്ത്യ – ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ അഞ്ച് ധാരണകളുണ്ടായെങ്കിലും അതിർത്തിയിൽ ചൈനീസ് സേനയുടെ നീക്കങ്ങൾ ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ് കരസേന. അടുത്തയാഴ്ച ആദ്യം തന്നെ കോർപ്സ് കമാൻഡർ തല ചർച്ചകൾ പുനരാരംഭിച്ചേക്കും. മാത്രമല്ല, ചുഷൂലിൽ ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ ഇന്നും തുടർന്നേക്കും. കഴിഞ്ഞ ദിവസം കരസേനാ ആസ്ഥാനത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക