ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ദല്‍ഹി പൊലീസിന്റെ അനുബന്ധ കുറ്റപത്രം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പൊലീസിന്റെ നടപടി.
സീതാരാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്, എക്കണോമിസ്റ്റ് ജയതി ഘോഷ്, ഡി.യു പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യൂമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയി എന്നിവര്ക്കെകിരെയും കുറ്റപത്രം ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക