സിപിഎമ്മിന് പിന്നാലെ സിപിഐയുടെ പിന്തുണയും മന്ത്രി കെ ടി ജലീലിന് .കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയെ സോളാര്‍ കമ്മീഷന് ചോദ്യം ചെയ്തതിനപ്പുറം ഇപ്പോഴത്തെ അവസ്ഥകള്‍ എത്തിയിട്ടില്ലെന്നാണ് സിപിഐയുടേയും നിലപാട്.
എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്നുവെന്ന സിപിഎമ്മിന്റെ വിമര്‍ശനം തന്നെയാണ് സിപിഐയ്ക്കുമുള്ളത്. ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതില്‍ അസ്വാഭാവികത ഒന്നുമില്ല. കടുത്ത നടപടികളിലേക്ക് ഇ.ഡി പോകാത്തത് കൊണ്ട് തന്നെ രാജി അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിനൊപ്പം സിപിഐയുടേയും നിലപാട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി സോളാര്‍ കമ്മീഷന് മുന്നില്‍ മണിക്കൂറുകള്‍ ഇരുന്നതില്‍ കൂടുതല്‍ ഒന്നും സംഭവിച്ചിട്ടില്ല. അന്ന് ധാര്‍മികത പറയാത്തവരാണ് ജലീലിന്റെ രാജി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളുണ്ടാകാതെ രാജി ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് സിപിഐയും വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക