പ്രേക്ഷകരുടെ ഇഷ്ടജോഡിയായ ഷാരുഖ്- ദീപിക പദുകോണ്‍ വീണ്ടും ഒന്നിക്കുന്നു. സംവിധായകന് ആറ്റ്ലി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ആരാധകരുടെ പ്രിയ ജോഡികള്‍ വീണ്ടുമൊന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ചിത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 2007 ല്‍ ദീപിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ഓം ശാന്തി ഓം. പ്രേക്ഷക പ്രീതി നേടിയ ചിത്രത്തില്‍ നായകന് ഷാരുഖ് ഖാന് ആയിരുന്നു. പിന്നീടങ്ങോട്ട് ഇരുവരുടെയും കോമ്പിനേഷനില്‍ നാല് ചിത്രങ്ങളാണ് പുറത്തുവന്നത്.
2013 ല്‍ പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ്, 2014 ലെ ഹാപ്പി ന്യൂയര്‍.
സിനിമയില്ല; ജീവിക്കാന്‍ വേണ്ടി ഉണക്കമീന്‍ വിറ്റ് ആക്ഷന്‍ ഹീറോ ബിജുവിലെ കോബ്ര
ആനന്ദ്.എല്‍.റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരുഖിന്റെ എറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. അനുഷ്ക ശര്‍മ്മ, കത്രീന കൈഫ് എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍.
ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഛപകാണ് ദീപികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക