തമിഴ്നാട്: തമിഴ്നാട്ടിൽ മുൻ സിപിഐഎം എംഎൽഎ കെ തങ്കവേൽ കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊവിഡ് ഭേദമായി ആശുപത്രി വിട്ട മുന്‍ കേന്ദ്ര മന്ത്രി രഘുവന്‍ഷ് പ്രസാദ് സിങ് അന്തരിച്ചു
2011ൽ തിരുപ്പൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്പത്തൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 4,97,066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,41,649 പേർ രോഗമുക്തി നേടി. 47,110 പേർ നിലവിൽ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക