ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ നടി അനശ്വര രാജൻ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇപ്പോൾ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തുകയാണ് താരം. അതേവേഷത്തിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം വിമർശകർക്ക് മറുപടി നൽകിയത്. ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് വിഷമിക്കേണ്ടെന്നും നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് ചിന്തിക്കാനുമാണ് താരം പറഞ്ഞത്.
‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്താണ് നിങ്ങൾ ആശങ്കപ്പെടേണ്ടത്.’–അനശ്വര കുറിച്ചു.
18ാം ജന്മദിനാഘോഷങ്ങൾക്ക് പിന്നാലെയാണ് മോഡേൺ ലുക്കിലുള്ള വേഷങ്ങൾ അണിഞ്ഞ് താരം എത്തിയത്. എന്നാൽ വേഷം നമ്മുടെ സംസ്കാരത്തിന് ചേരുന്നതെല്ലാം എന്നാരോപിച്ചാണ് ഒരു കൂട്ടം പേർ അശ്ലീലവും ചീത്തവിളിയുമായി എത്തിയത്. എന്നാൽ അനശ്വരയെ പിന്തുണച്ചുകൊണ്ടും വിമർശകർക്ക് മറുപടിയുമായും നിരവധി പേർ കമന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക