പാലക്കാട്: ആരോഗ്യവകുപ്പിന്റെ നിർദേശം മറികടന്ന് പൊലീസുകാർക്ക് ക്വാറന്റീൻ നിഷേധിച്ചു. പാലക്കാട് എ ആർ ക്യാമ്പിലെ രണ്ട് പൊലീസുകാരെയാണ് ക്വാറന്റീൻ നൽകാതെ ഇന്നും ഡ്യൂട്ടിക്കിട്ടത്. കൊവിഡ് ബാധിതരായ തടവുകാർക്ക് എസ്കോർട്ട് പോയതിനായിരുന്നു പൊലീസുകാർക്ക് ക്വാറന്റീൻ നിർദേശിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ കൊവിഡ് സെല്ലിന് മുന്നിൽ ഗാർഡ് ഡ്യൂട്ടിക്കും നിയോഗിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസുദ്യോഗസ്ഥർക്ക് ആരോഗ്യവകുപ്പ് ക്വാറന്റീൻ നിർദേശിച്ചത്. ക്വാറന്റീനിൽ പോകണമെന്ന് പാലക്കാട് ഡിഎംഒയും നിർദേശിച്ചിരുന്നു. എന്നാൽ ക്വാറന്റീൻ അനുവദിക്കാതെ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിക്ക് എത്താൻ പറയുകയായിരുന്നു.
മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി
എഎസ്പിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പൊലീസുകാരോട് ഹാജരാകാൻ നിർദേശിച്ചതെന്നാണ് വിവരം.
കല്ലേക്കാട് എ ആർ ക്യാമ്പിലായിരുന്നു ഉദ്യോഗസ്ഥർക്ക് ജോലി. ഇന്ന് വൈകിട്ടുവരെ ഇരുവരും ജോലിക്കുണ്ടായിരുന്നു. വ്യാപകമായി പരാതി ഉയർന്നതോടെ ഉദ്യോഗസ്ഥരോട് ജോലിയിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക