വിരമിക്കുന്നതിന് മുന്‍പ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മറ്റൊരു ഉന്നത പദവിയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പ് കമ്മിഷന് മാറ്റും മുന്‍പ് മുഖ്യ വിവരാവകാശ കമ്മിഷണറാണോ, നെടുമ്പാശേരി വിമാനത്താവളം എംഡിയായോ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് സൂചന.
2021 ജൂണിലാണ് സിയാല്‍ എംഡി വി ജെ കുര്യന്റെ കാലാവധി അവസാനിക്കുന്നത്. 2017ല്‍ വിരമിച്ചെങ്കിലും കുര്യന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2021 ജൂണിലാണ് ബെഹ്റ ഡിജിപി സ്ഥാനത്ത് നിന്നും വിരമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക