തിരുവനന്തപുരം: സിബിഐ ഇന്ന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യും. നാല് പേര്‍ക്ക് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധന നടത്തും. നുണ പരിശോധന നടത്തുന്നത് ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ധ സംഘമാണ്. ബാലഭാസകറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്ബി, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി എന്നിവരാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് കോടതിയില്‍ സമ്മതം അറിയിച്ചത്. ഇവര്‍ നാല് പേരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി |
സ്റ്റീഫന്‍ ദേവസിയോട് നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. ക്വാറന്റൈനിലായതിനാല്‍ ഹാജരാകുവാന്‍ അദ്ദേഹം സാവകാശം ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക