സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 200 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,960 രൂപയായി താഴ്ന്നു. 4745 രൂപയാണ് ഗ്രാമിന് വില. തനിത്തങ്കത്തിന് 51,391 രൂപയാണ് ദേശീയ വിപണിയില്‍ നിരക്ക്.
എം.സി കമറുദ്ദീന് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം
കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില 240 രൂപ വര്‍ധിച്ചു 38,160 രൂപയിലെത്തിയിരുന്നു. സെപ്റ്റംബര്‍ ആറിന് സ്വര്‍ണവില 37,360 രൂപയായി കുറഞ്ഞതിന് ശേഷം വില കൂടുകയും കുറയുകയും ചെയ്യുന്ന രീതിയിലായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,954.42 ഡോളറാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക