തിരുവനന്തപുരം: ജലീല്‍ കളവ് നടത്തിയിട്ടില്ലെന്നും അതുകൊണ്ട് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും ജലീലിനെ ചോദ്യം ചെയ്യുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും അത് സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്നും എല്‍ ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. മന്ത്രി ജലീല്‍ എന്‍ഐഎക്ക് മുന്പില് ഹാജരായത് സ്വാഭാവിക നടപടി മാത്രമായേ കണക്കാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
കേസുവന്നാലും മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ല; കേസില്‍ ഒന്നാം പ്രതിയാകേണ്ടത് വി മുരളീധരന്; എംവി ഗോവിന്ദന് |
ജലീല്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ചോദ്യം ചെയ്തതിന്റെ പേരില്‍ ജലീല്‍ എന്തിനാണ് രാജി വയ്ക്കേണ്ടതെന്നും കേസ് വന്നാലും ജലീല്‍ രാജി വയ്ക്കേണ്ടതില്ലെന്നും മന്ത്രി സുതാര്യത പുലര്‍ത്തിയെന്നും സിപിഎം നേതാവ് എം.വി. ഗോവിന്ദന് ചോദിച്ചു. പ്രതിപക്ഷം കളവ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രതിപക്ഷത്തിന്റേത് നിഷ്ക്രിയമായ പ്രവൃത്തിയാണെന്നും എ. വിജയരാഘവന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക