രാജ്യസഭ എം പിയും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.പി തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ സഹസ്രബുദ്ധക്ക് നെഗറ്റീവ് ആയിരുന്നു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു
താനുമായി ഇടപഴകിയവര്‍ പരിശോധനക്ക് വിധേയരാകണമെന്ന് സഹസ്രബുദ്ധ അഭ്യര്‍ഥിച്ചു. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക