പുതിയ ഡിജിറ്റൽ വോയിസ് റിക്കോഡർ പുറത്തിറക്കി സോണി. 4,990 രൂപയാണ് ഇതിന്റെ വില. വോയിസ് റിക്കോഡറിന് 4 ജിബി ഇന്റേണൽ മെമ്മറി ആണെങ്കിലും , മൈക്രോ എസ്ഡി കാർഡിന്റെ സഹായത്താൽ 32 ജിബി വരെ വികസിപ്പിക്കാനാകും. അതിനാൽ ദിവസങ്ങളോളം റിക്കോഡ് ചെയ്യാനുള്ള സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്. ഐസിഡി -പി എക്സ് 470-നെ കംപ്യൂട്ടറിലേക്കോ ലാപ്ടോപ്പിലേക്കോ ഫയലുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് വേണ്ടി ഒരു യുഎസ്ബി കേബിൾ വച്ചു പോർട്ടിൽ പ്ലഗ്ഗ് ചെയ്താൽ മാത്രം മതി.
റിക്കോഡറിന്റെ മറ്റൊരു സവിശേഷത അതിന്റെ എസ്- മൈക്രോഫോണാണ്.
താഴ്ന്നതും അകലെയുള്ള ശബ്ദങ്ങളെയും മികച്ച രീതിയിൽ റിക്കോഡ് ചെയ്യാൻ ഈ മൈക്രോഫോണിന് കഴിയും എന്നാണ് റിപ്പോർട്ട്.
ഫോക്കസ് ആൻഡ് വൈഡ് -സ്റ്റീരിയോ റിക്കോഡിങ്ങ് എന്ന സംവിധാനമാണ് ഈ റിക്കോഡറിന്റെ പ്രധാന സവിശേഷത. ഒരു ദിശയിൽ നിന്ന് ചെറിയ ശബ്ദം റിക്കോഡ് ചെയ്യാൻ ഫോക്കസ് മോഡിലേക്ക് മാറ്റിയാൽ മതി. അതേസമയം, മീറ്റിംഗ് പോലുള്ള അവസരങ്ങളിൽ എല്ലാവരുടെയും ശബ്ദം റിക്കോഡ് ചെയ്യുന്നതിന് വൈഡ് -സ്റ്റീരിയോ മോഡിലേക്ക് മാറ്റുകയും ചെയ്യാം.
2020 സെപ്റ്റംബർ 14 മുതൽ ഇന്ത്യയിലെ സോണിയുടെ എല്ലാ റീട്ടെയിൽ സ്റ്റോറുകൾ (സോണി സെന്റർ, സോണി എക്സ്ക്ലുസീവ്) പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, ആമസോൺ , ഫ്ലിപ്കാർട് എന്നിവിടങ്ങളിൽ ഈ വോയിസ് റിക്കോഡർ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക