കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കേണ്ടത് മാസ്ക്ക് ധരിക്കുക എന്നത് തന്നെയാണ്. മാസ്ക്ക് ധരിക്കേണ്ടതിന്റെ പ്രധാന്യം പറയുന്ന ‘മാസ്ക്കാണ് പ്രധാനം’ എന്ന ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഗരൂഡ് ടാക്കീസ് യൂട്യൂബ് ചാനലിലൂടെയും മലയാളത്തിലെ താരങ്ങളുടെയും പേജുകളിലൂടെയുമാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മാസ്ക്ക് ധരിക്കുന്നതിന്റെ പ്രാധാന്യമാണ് ചിത്രം എടുത്തു കാട്ടുന്നത്.
നാം അനുസരിക്കേണ്ടതും പാലിക്കേണ്ടതുമായ നിര്‍ദേശങ്ങള്‍ ചിത്രത്തിലൂടെ മികച്ച രീതിയില്‍ തന്നെ നമ്മളിലേക്കെത്തുന്നു. കൊറോണ വൈറസിനെ ചെറുക്കുന്നതില്‍ മാസ്ക്കിനു വളരെ പ്രാധാന്യമുണ്ടന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഈ ചിത്രം വലിയൊരു സന്ദേശമാണ് നമുക്ക് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സിജോ ജോസഫ് മുട്ടം ആണ് ഈ ഹ്രസ്വ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മ്മാണം ഐവിന് ഫിലിംസ്. ജോസ് കുന്നുംപുറം ആണ് ക്യാമറ. ലിന്റോ തോമസ് എഡിറ്റിംഗും അരുണ്‍ കുമാരന് പാശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ഷറഫ് കരൂപ്പടന്ന. ക്രിയേറ്റിവ് സപ്പോര്‍ട്ട് ബിനു ഈ പി (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുട്ടം), കലാസംവിധാനം സാബു കുഞ്ഞപ്പന്. പ്രൊഡക്ഷന്‍ കണ്ട്രോളര് ജെയ്സണ്‍ കാഞ്ഞാര്‍. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സതീഷ് വാര്യര്‍ ആണ് ചിത്രത്തിന് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക