ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കമ്പനികൾ. വാള്‍മാര്‍ട്ട്, ഒറാക്കിള്‍ എന്നീ കമ്പനികളാണ് ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നിൽ നിൽക്കുന്നത്. ഏറ്റെടുപ്പ് നീക്കങ്ങൾക്ക് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എത്തിയിട്ടുണ്ട്.
രണ്ട് വർഷം മുമ്പ് മഹേഷ് അയച്ചുതന്ന വീഡിയോയിൽ നിന്നാണ് സീ യു സൂൺ ഉണ്ടായത്: ഫഹദ് ഫാസിൽ
പുത്തൻ കമ്പനി എത്തുന്നതോടെ 25,000 ആളുകള്‍ക്ക് ജോലി ലഭിക്കും എന്ന പ്രതീക്ഷയുണ്ട്. ഇടപാട് പൂര്‍ത്തിയായാല്‍ പുതിയ കമ്പനി ടെക്സാസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഒറാക്കിളും വാള്‍മാര്‍ട്ടും ചേര്‍ന്ന് ടിക്ടോക്കിന്റെ 20 ശതമാനം ഓഹരിയാണ് ഏറ്റെടുക്കുന്നത്. ഇടപാട് പൂര്‍ത്തിയായാല്‍ ആപ്പിന്റെ അമേരിക്കയിലെ ഡാറ്റ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒറാക്കിളിന്റെ ഉത്തരവാദിത്തമാണ്. അതേസമയം, വാള്‍മാര്‍ട്ടാകും ആപ്പിന്റെ വാണിജ്യ പങ്കാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക